Kodiyathur

കെ എസ് എസ് പി യു ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് സൗത്ത് കൊടിയത്തൂർ പൊയിലിൽ കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി വളപ്പിൽ വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ അബ്ദുാഹിമാൻ, ബ്ലോക്ക് സെക്രട്ടറി എൻ ബാലകൃഷ്ണൻ മാസ്റ്റർ, എ.എം അബ്ദുൽ വഹാബ് മാസ്റ്റർ, സി.കെ അബ്ദുല്ല, സി.ടി അബ്ദുൽ ഗഫൂർ, കെ.പി അബ്ദുസ്സലാം, വി.പി പുഷ്പനാഥൻ, പി അയ്യൂബ്, വി.പി മുഹമ്മദ് മാസ്റ്റർ, വി ഉമ്മാച്ച കുട്ടി, പി ജമീല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ശമ്പള / പെൻഷൻ പരിഷ്‌ക്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും ക്ഷമാശ്വാസ കുടിശ്ശികകൾ ഉടൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡൻ്റ് എ അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി പി.ടി അബൂബക്കർ സ്വാഗതവും ട്രഷറർ വി.പി അബൂബക്കർ സിദ്ധീഖ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button