Thiruvambady

ഇരവഞ്ഞിവാലി മാതൃകയിൽ വേങ്ങരയിലും ഫാം ടൂറിസം നടപ്പിലാക്കും: കാർഷിക പഠന സംഘം

തിരുവമ്പാടി: ഇരവഞ്ഞിവാലി കാർഷിക ടൂറിസം സർക്യൂട്ടിന്റെ വിജയം മുൻനിർത്തി സമാനമായ ഫാം ടൂറിസം പദ്ധതികൾ വേങ്ങരയിലും നടപ്പിലാക്കാൻ താല്പര്യമറിയിച്ച് കാർഷിക പഠന സംഘം.

ആത്മ (ATMA) 2026-27 സംസ്ഥാനത്തിനകത്തുള്ള പഠന സന്ദർശന പരിപാടിയുടെ ഭാഗമായി വേങ്ങര ബ്ലോക്കിൽ നിന്നുള്ള കർഷകരും ഉദ്യോഗസ്ഥരും കാഫ്റ്റ് (KAFT) പദ്ധതിയിൽ ഉൾപ്പെട്ട ഇരവഞ്ഞിവാലി ഫാം ടൂറിസം മേഖല സന്ദർശിച്ചപ്പോഴാണ് ഈ തീരുമാനം വ്യക്തമാക്കിയത്.

കൃഷി ഓഫീസർ ഹംന എം, കൃഷി അസിസ്റ്റന്റ് ഗോപിക പി, ആത്മ ബി.ടി.എം അശ്വതി പി, എ.ടി.എം കവിത ഭാസ്കരൻ പി എന്നിവരുടെ നേതൃത്വത്തിലാണ് കർഷക സംഘം ഇരവഞ്ഞിവാലിയിൽ പഠനയാത്ര നടത്തിയത്. ഇരവഞ്ഞിവാലിയിലെ ഫാം ടൂറിസം മാതൃകകൾ നേരിട്ടുകണ്ടറിഞ്ഞ സംഘം, ഇത് വേങ്ങര പ്രദേശത്തും വിജയകരമായി നടപ്പിലാക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Back to top button