Thiruvambady

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ ; FHC തിരുവമ്പാടി .

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി അനുവദിക്കപ്പെട്ട മൂന്ന് താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

2020 ജൂൺ 14ന് തിങ്കളാഴ്ച കാലത്ത് 10.30ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി മേൽപ്പറഞ്ഞ സ്ഥാപനത്തിൽ വച്ച് ഇന്റർവ്യൂ നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം യോഗ്യത (ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഡിപ്ലോമ കോഴ്സ് ) തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുമായി കാലത്ത് 10 മണിക്ക് തിരുവമ്പാടി എഫ്. എച്. സിയിൽ ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ 9656530633 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Back to top button