കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയിലെ അപാകതകൾ നിയമസഭയിൽ ഉന്നയിച്ച് സി.കെ. കാസിം എം.എൽ.എ; പരിഹരിക്കാൻ നടപടിയെന്ന് മന്ത്രി

മുക്കം : കിലോമീറ്ററിന് 4 കോടിയിലധികം രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും റോഡിലെ അപാകതകളും നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. റോഡിൻ്റെ അശാസ്ത്രീയമായ നിർമ്മാണം മൂലം സമീപവാസികൾക്കും വ്യാപാരികൾക്കും വലിയ ദുരിതമാണന്നും ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂക്ഷമാണന്നും എം എൽ എ പറഞ്ഞു.
വിഷയത്തിൽ മറുപടി നൽകിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ പ്രശ്നത്തിന് പരിഹാരം ഉറപ്പ് നൽകി. റോഡ് നിർമ്മാണത്തിൽ അപാകതകൾ ഉണ്ടന്ന് മന്ത്രി പറഞ്ഞു. വിഷയം പഠിക്കാനായി കെ എസ് ടി പി ചീഫ് എഞ്ചിനീയറെ അയച്ചിരുന്നതായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ കരാർ കമ്പനിയുടെ കാലവധിക്കുള്ളിൽ തന്നെ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിർമ്മാണ പ്രവൃത്തി തുടങ്ങിയ അന്നു മുതൽ വിവാദങ്ങളിലും കിടക്കുന്ന റോഡ് പ്രവൃത്തി പൂർത്തിയായി മാസങ്ങളായങ്കിലും അപാകതകൾ പരിഹരിക്കാതെ കിടക്കുകയാണ്. മന്ത്രിയുടെ മറുപടിയിലാണിപ്പോൾ യാത്രക്കാരുടെയും നാട്ടുകാരുടേയും പ്രതീക്ഷ.







