Kodanchery

എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി കാരുണ്യയാത്ര നടത്തി

കോടഞ്ചേരി:​എസ്.എം.എ ബാധിതരായ കുരുന്നുകൾക്കായി കാരുണ്യയാത്ര 71,290 രൂപ സമാഹരിച്ച് കോടഞ്ചേരി ഓമശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ചാർലി ബസ്.

​ഗുരുതരമായ സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായി ടീം ചാർലി നടത്തിയ കാരുണ്യയാത്ര മാതൃകയായി. ചാർലി ബസ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ജീവകാരുണ്യ യാത്രയിലൂടെ 71,290 രൂപ സമാഹരിക്കാൻ സാധിച്ചു. കുട്ടികളുടെ തുടർചികിത്സയ്ക്കുള്ള ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ടിക്കറ്റുകൾ വഴിയും യാത്രക്കാരുടെ സഹകരണത്തോടെയും തുക സ്വരൂപിച്ചത്.

ബസ് ജീവനക്കാരായ സിബി തടത്തിൽ, നാജിൽ എലോക്കര, സതീഷ് മാധവൻ എന്നിവർ ചികിത്സാ സഹായ കമ്മിറ്റിക്ക് തുക കൈമാറി. ഈ മഹത്തായ ഉദ്യമത്തോട് സഹകരിച്ച എല്ലാ യാത്രക്കാർക്കും പിന്തുണ നൽകിയ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും സംഘാടകരായ ടീം ചാർലി നന്ദി അറിയിച്ചു.

Related Articles

Leave a Reply

Back to top button