Kodiyathur

വയനാട് പീസ് വില്ലേജിലേക്ക് സ്നേഹയാത്ര; വിഭവശേഖരണത്തിന് തുടക്കമായി

കൊടിയത്തൂര്‍ : ആരോരുമില്ലാത്ത നൂറുകണക്കിന് നിരാലംബർക്ക് ഭക്ഷണവും മരുന്നും നൽകി സ്നേഹപൂർവം സംരക്ഷണം നൽകുന്ന വയനാട് പീസ് വില്ലേജിലേക്കുള്ള വിഭവശേഖരണത്തിന് വെൽഫെയർ പാർട്ടി ഗോതമ്പറോഡ് യൂണിറ്റ് തുടക്കം കുറിച്ചു.

വീട്ടുപറമ്പിൽനിന്ന് പറിച്ചുനൽകിയ നൂറ് നാളികേരം യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് പി.കെ ഏറ്റുവാങ്ങി വിഭവശേഖരണത്തിന് ഉദ്ഘാടനം നിർവഹിച്ചു. ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ, പണം എന്നിവ ശേഖരിച്ച് നവംബർ 8-ന് വയനാട് പീസ് വില്ലേജിലേക്ക് കൈമാറുന്നതിനായി സ്നേഹയാത്ര സംഘടിപ്പിക്കും.

വിഭവങ്ങൾ സംഭാവന ചെയ്യാൻ താൽപര്യമുള്ളവർക്ക് 80861 02562 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. യൂണിറ്റ് സെക്രട്ടറി റാഫിയ, ട്രഷറർ സിദ്ദീഖ് ചാലിൽ, മുജീബ് എൻ, ഷമീമ, ജംഷീറ, സാലിം ജീറോഡ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button