Mukkam

രക്തദാനത്തിന്റെ പേരിൽ പണം തട്ടുന്ന സംഘങ്ങൾ സജീവം: ജാഗ്രതാ നിർദ്ദേശവുമായി ‘ രക്തദാന സേന

മുക്കം: സോഷ്യൽ മീഡിയയിലെ ‘അർജന്റ് ബ്ലഡ് നീഡ്’ (Blood Urgent) സന്ദേശങ്ങൾ മുതലെടുത്ത് രോഗികളുടെ അടിയന്തിര വൈകാരികാവസ്ഥ ചൂഷണം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം നൽകി ‘എന്റെ മുക്കം രക്തദാന സേന’. രക്തം നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി യാത്രച്ചെലവിനോ മറ്റ് ആവശ്യങ്ങൾക്കോ എന്ന പേരിൽ ഗൂഗിൾ പേ വഴി മുൻകൂറായി തുക വാങ്ങിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുന്നതാണ് ഇവരുടെ രീതി.

അടുത്തിടെ മഞ്ചേരി സ്വദേശിയായ രോഗിക്ക് ‘എന്റെ മുക്കം സന്നദ്ധ സേന’ സൗജന്യമായി രക്തം ക്രമീകരിച്ചു നൽകിയതിന് ശേഷം, സേനയുടെ നമ്പർ ദുരുപയോഗം ചെയ്ത് NIT വിദ്യാർത്ഥികളെന്ന വ്യാജേന പണം തട്ടിയ സംഭവത്തിൽ പോലീസിന്റെ ഇടപെടലിലൂടെ തുക തിരികെ വാങ്ങിപ്പിച്ചിരുന്നു.

യഥാർത്ഥ രക്തദാതാക്കളോ അംഗീകൃത സംഘടനകളോ ഒരിക്കലും രക്തദാനത്തിന് പണം ആവശ്യപ്പെടില്ലെന്നും, അപരിചിതർക്ക് മുൻകൂറായി പണം അയച്ചു നൽകരുതെന്നും ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ പോലീസിലോ സന്നദ്ധ പ്രവർത്തകരെയോ വിവരം അറിയിക്കണമെന്നും ബോധവൽക്കരണ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Back to top button