കോടഞ്ചേരി ഹരിത കർമ്മസേന (INTUC) തൊഴിലാളി സംഗമം നടത്തി

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിൽ INTUC യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേനാംഗങ്ങളുടെ തൊഴിലാളി സംഗമം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ സംഗമം ഉദ്ഘാടനം ചെയ്തു.
തൊഴിൽ മേഖലയിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഹരിത കർമ്മസേനാംഗങ്ങൾ യോഗത്തിൽ പങ്കുവെച്ചു. ഇവരുടെ പ്രശ്നങ്ങൾ പഠിച്ച് തക്കതായ നടപടി സ്വീകരിക്കുമെന്ന് അന്നക്കുട്ടി ദേവസ്യ യോഗത്തിൽ മറുപടി നൽകി.
തിരുവമ്പാടി നിയോജകമണ്ഡലം ഐഎൻടിയുസി പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ ജ്യോതി സന്തോഷ്, എം.പി. സുഹ്റ, ഗിരിജ സജി, റോസമ്മ, മിനി സി.ആർ., മൈമൂന ഇബ്രാഹിം,ബിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.
ഈ മാസം 7-ാം തീയതി കോഴിക്കോട് നടക്കുന്ന ദേശ് ബച്ചാവോ മഹാറാലി വിജയിപ്പിക്കുന്നതിന് മുഴുവൻ അംഗങ്ങളും പങ്കെടുക്കാനും യോഗത്തിൽ തീരുമാനിച്ചു.







