Thiruvambady
മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്നലെ കൊടിയിറങ്ങി

തിരുവമ്പാടി: തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം ഇന്നലെ സമാപിച്ചു.
എൽ.പി വിഭാഗത്തിൽ നെല്ലിക്കാപറമ്പ് സി.എം.എൽ.പി സ്കൂൾ, തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ, കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ എന്നിവ തുല്യ പോയിന്റോടെ ഒന്നാം സ്ഥാനത്താണ്.
യു.പി വിഭാഗത്തിൽ അഗസ്ത്യമുഴി താഴേക്കോട് എ.യു.പി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കൂടരഞ്ഞിസെന്റ്സെബാസ്റ്റ്യൻസ്ഹൈയർസെക്കൻഡറിസ്കൂളും മുന്നിലാണ്.സംസ്കൃതോത്സവത്തിൽ യു.പി വിഭാഗത്തിൽ മണാശ്ശേരി ജി.യു.പി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ നിലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനത്തുണ്ട്.
ഇന്നലെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.







