Mukkam

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ഗുൽസാരിലാൽ നന്ദ പുരസ്കാരം ഉമ്മർ വെള്ളല്ലശ്ശേരി ഏറ്റുവാങ്ങി

മുക്കം : മാവൂർ മികച്ച സാമൂഹ്യ പ്രവർത്തകന്നുള്ള ഗുൽസാരിലാൽ നന്ദ പുരസ്‌കാരം ഉമ്മർ വെള്ളലശ്ശേരി ഏറ്റുവാങ്ങി. സാമൂഹിക – സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ നാല് പതിറ്റാണ്ടു കാലത്തെ സമഗ്ര സംഭാവനകൾക്കുള്ള ഈ വർഷത്തെ ഗുൽസാരിലാൽ നന്ദ പുരസ്കാരമാണ് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഉമ്മർ വെള്ളലശ്ശേരിക്ക് ലഭിച്ചത്.

മുൻ ആക്ടിങ്ങ് പ്രധാനമന്ത്രി ഗുൽസാരിലാൽ നന്ദയുടെ സ്മരണാർത്ഥം ഭാരത് സേവക് സമാജമാണ് ഈ പുരസ്കാരം നൽകിയത്. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളലശ്ശേരി സ്വദേശിയാണ് ഉമ്മർ.

കഴിഞ്ഞ ദിവസം തിരുവനന്തപുരം സദ്ഭാവന ഹാളിൽ നടന്ന ചടങ്ങിൽ ബി എസ് എസ് അഖിലേന്ത്യാ ചെയർമാൻ ബി എസ് ബാലചന്ദ്രൻ ഉമ്മർ വെള്ളലശ്ശേരിക്ക് പുരസ്‌കാരം നൽകി.

Related Articles

Leave a Reply

Back to top button