Pullurampara

മലയോര ഹൈവേയിൽ കാടു മൂടി അപകടമേഖലയായ ഭാഗം വെട്ടി തെളിച്ച് പുല്ലുരാംപാറയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രവർത്തകർ

പുല്ലുരാംപാറ : കോടഞ്ചേരി – കക്കാടംപോയിൽ മലയോര ഹൈവേയിൽ കാടുമൂടി ദൂരക്കാഴ്ച കുറഞ്ഞ് അപകട മേഖലയായി തീർന്ന പൊന്നാംങ്കയം തറപ്പേൽ പാലത്തിന്റെ ഇരു വശവുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റ് യൂത്ത് വിംഗ് പ്രവർത്തകർ സമയോജിതമായി വെട്ടി വൃത്തിയാക്കിയത്.

യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് നിധീഷ് വി. റാം, ജനറൽ സെക്രട്ടറി കരീം പി.യു, ട്രഷറർ ജോമോൻ ചേന്ദംമുറിയിൽ, ലിജോ കുന്നേൽ, അബ്ദുറഹ്മാൻ മുണ്ടോടൻ, സിബി കീരംപാറയിൽ, ഷമീർ ലാമിയ, സോണി മണ്ഡപത്തിൽ, റിയാസ് പി.എച്ച്, നാസർ പി.എം എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button