സ്വയംതൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾക്കായി എൽ.ഇ.ഡി. ബൾബ് നിർമ്മാണത്തിൽ സ്വയംതൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.
അമാൻ, ദേവ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എൽ.ഇ.ഡി. ബൾബ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളും സാങ്കേതിക വശങ്ങളും ലളിതമായി വിശദീകരിച്ച പരിശീലകർ ഓരോ വിദ്യാർഥിയെയും നേരിട്ട് നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കി. സ്വന്തം കൈകളാൽ ബൾബുകൾ നിർമ്മിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ഏറെ ആവേശവും കൗതുകവും പകർന്നു.
നിർമ്മിച്ച ബൾബുകൾ പ്രകാശിച്ചപ്പോൾ വിദ്യാർഥികൾ അനുഭവിച്ച സന്തോഷം പരിപാടിയുടെ ഏറ്റവും മനോഹരമായ നിമിഷമായി. സാങ്കേതിക പരിജ്ഞാനത്തോടൊപ്പം സർഗാത്മകതയും സ്വയംതൊഴിൽ താൽപര്യവും പ്രായോഗിക നൈപുണ്യവും വളർത്തുന്നതിന് പരിശീലനം ഏറെ സഹായകമായി.
എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിൻസി കെ.ജെ., സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.







