Kodanchery
ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി

കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ വാളണ്ടിയർമാർക്കായി ആരോഗ്യ ബോധവൽക്കരണ പരിശീലനം നടത്തി.
വീടുകളിൽ രോഗികളെ ശുശ്രൂഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ശയ്യാവ്രണം, വേദനാസംഹാരം,കത്തീറ്റർ, റയിൽസ് ട്യൂബ്, മലബന്ധം,ലിംഫ് എഡിമ,കിടപ്പു രോഗിയുടെ കാൽപാദം മുതൽ തല വരെയുള്ള പരിചരണം തുടങ്ങിയ വിഷയങ്ങളിൽ റിട്ടയേർഡ് ഗവൺമെന്റ് ഡോക്ടർ ബേബി പ്രീത ക്ലാസ് എടുത്തു.
യൂണിറ്റ് പ്രസിഡന്റ് ജോസഫ് പാലക്കൽ, സെക്രട്ടറി ജോസ് പട്ടേരിയിൽ എന്നിവർ പ്രസംഗിച്ചു. 40 വളണ്ടിയർമാർ പരിശീലനത്തിൽ പങ്കെടുത്തു.







