Kodanchery
കല്ലുരുട്ടിയിലെ എസ് എം എ ബാധിതരായ കുരുന്നുകൾക്ക് താങ്ങായി കോടഞ്ചേരി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ

കോടഞ്ചേരി : അപൂർവ ജനിതക രോഗമായ എസ് എം എ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കല്ലുരുട്ടിയിലെ കുരുന്നുകളായ ഏദൻ,ഒലിവർ, ഡേവിഡ് ചികിത്സാനിധിയിലേക്ക് ഒരു ലക്ഷത്തി നാല്പതിനായിരം (1,40000) രൂപനൽകി കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.
രക്ഷിതാക്കളും വിദ്യാർഥികളും മാനേജ്മെൻ്റും അധ്യാപകരും സംയുക്തമായാണ് ഈ തുക സമാഹരിച്ചത്. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനായി നാടൊന്നാകെ നടത്തുന്നധനസമാഹരണ യജ്ഞത്തിൽ പങ്കുചേർന്നു കൊണ്ടാണ് വിദ്യാലയം ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്. കൂട്ടായ്മയിലൂടെ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ എഫ് സി സി ചികിത്സാസഹായനിധി ഭാരവാഹികൾക്ക് കൈമാറി.
ചികിത്സാനിധിയിലേക്ക് അകമഴിഞ്ഞു സഹായിച്ച എല്ലാ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സ്കൂൾ മാനേജ്മെൻ്റും അധ്യാപകരും പ്രത്യേകം നന്ദി അറിയിച്ചു.







