Kodanchery

എച്ച്.എസ്.എസ് വിഭാഗത്തിൽ രണ്ടാം റണ്ണറപ്പ് കിരീടം നേടി വേളംകോട് സെന്റ് ജോർജ്സ് എച്ച്എസ്എസ്

കോടഞ്ചേരി: താമരശ്ശേരി സബ്ജില്ലാ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ മികച്ച നേട്ടം കൈവരിച്ച് രണ്ടാം റണ്ണറപ്പ് കിരീടം സ്വന്തമാക്കി വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ.

താമരശ്ശേരി എ.ഇ.ഒ പ്രമോദ്,എം ജി എം സ്കൂൾ പിടിഎ പ്രസിഡണ്ട് ഫാ. എബി കുര്യൻ, വിശിഷ്ടാതിഥികൾ എന്നിവരിൽ നിന്നും സ്കൂൾ വിദ്യാർത്ഥികൾ, പി.ടി.എ പ്രസിഡന്റ് റൂബി മർക്കോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി, മാനേജ്മെന്റ് പ്രതിനിധി സിസ്റ്റർ സുധർമ എസ്.ഐ.സി, അധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

പ്രസ്തുത നേട്ടം വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റെയും സമർപ്പണത്തിന്റെയും മധുരഫലമായി മാറി. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ആർട്സ് കോഡിനേറ്റർ റാണി ആൻ ജോൺസൺ, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, എല്ലാവർക്കും സ്കൂളിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Related Articles

Leave a Reply

Back to top button