ഇരട്ടക്കിരീട നേട്ടത്തിൽ കുമാരനെല്ലൂർ ഗവ. എൽ.പി സ്കൂൾ; വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു

കാരമൂല: മുക്കം ഉപജില്ല ജനറൽ, അറബി കലാമേളകളിൽ ഇരട്ടക്കിരീടം കരസ്ഥമാക്കിയ കുമാരനെല്ലൂർ നേതൃത്വത്തിൽ ഗവ. എൽ.പി സ്കൂൾ വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു. വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷമായ ‘ശതാരവി’ന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ പൂർവാധ്യാപകർ, പി.ടി.എ ഭാരവാഹികൾ, ജന പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
സ്കൂളിൽനിന്ന് ആരംഭിച്ച റാലി മണ്ടാംകടവ്, വില്ലേജ് ഓഫീസ് വഴി കാരമൂല അങ്ങാടിയിൽ സമാപിച്ചു. തുറന്ന ജീപ്പിൽ വിജയികളായ കുട്ടികളെ ആനയിച്ചു. നോട്ടുമാല അണിയിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും നാട്ടുകാർ കുട്ടികൾക്ക് സ്വീകരണം നൽകി.
പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും വാദ്യമേളങ്ങളുടെയും സ്കേറ്റിംഗിൻ്റെയും അകമ്പടിയോടെയും നടന്ന റാലിയിൽ ഓട്ടോ തൊഴിലാളികളടക്കം നിരവധി പേർ പങ്കാളികളായി.
കലാ – കായിക മേളകളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും നാട്ടുകാരും രക്ഷിതാക്കളും നോട്ടുമാലകളും സർട്ടിഫിക്കറ്റുകളും വിവിധ സമ്മാനങ്ങളും നൽകി.വിജയാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച തുക എസ്.എം.എ ബാധിച്ച കുട്ടികൾക്ക് കൈമാറി.
വാർഡ് മെമ്പറും സംഘാടക സമിതി ചെയർമാനുമായ മുസീർ പട്ടാംകുന്നൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റസാക്ക് പാലൂർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി.കെ ജുമാൻ സ്വാഗതവും കെ റസ്ന നന്ദിയും പറഞ്ഞു.
എസ്.എം.സി ചെയർപേഴ്സൺ ശരത് ശിവൻ എം.പി.ടി.എ ചെയർപേഴ്സൺ ടി.കെ മോബിക, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷക്കീബ് കീലത്ത്, സാദിഖ് പുൽപറമ്പിൽ, സലീം വെള്ളലശ്ശേരി, ഷിഹാബ് ഉമ്മിണിയിൽ, മുജീബ് കീലത്ത്, ജി. ഫൗസിയ, കെ. സുനിത, ജെസ്സിമോൾ, സ്കൂൾ ലീഡർ ആയിഷ കെൻസ ആശംസകൾ നേർന്നു.
കെ. സാജിത, അർച്ചന കെ. രാജ്, പി. ഹർഷ, പ്രസ്ത പ്രേംകുമാർ, ഷഹാന തസ്നീം, ഖൈറുന്നീസ, കെ. ബിജുല, ഹംന, നിഷി, ശ്രീജയ, ഹബീബ്, നഫീസ, ഐസ ഫാത്തിമ, അനഘ, ഫെൈസ ഫാത്തിമ, ആഷിൽ സഹൽ, ഫർഹ, സിനാൻ എന്നിവർ നേതൃത്വം നൽകി.







