Mukkam

എസ് എം എ ബാധിത കുഞ്ഞുങ്ങൾക്ക് കൈത്താങ്ങാകാൻ മുക്കത്ത് സെലിബ്രിറ്റി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ഇന്ന്

മുക്കം: എസ് എം എ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും പിന്തുണയേകി മുക്കത്ത് ഇന്ന് സെലിബ്രിറ്റി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

മുക്കം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ടൂർണമെന്റ് നടക്കുന്നത്.മുക്കം പോലീസ്, മുക്കം ഫയർഫോഴ്സ്, മുക്കത്തെ മാധ്യമപ്രവർത്തകർ, കോഴിക്കോട്–മലപ്പുറം ജില്ലകളിലെ ഇൻഫ്ലുവൻസേഴ്സ് എന്നിവർ അണിനിരക്കുന്ന നാല് ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.നവംബർ 24 ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ 8 വരെ മുക്കം ഹയർ സെക്കൻഡറി സ്കൂളിലെ ബി.ബി.എം സ്പോട്ട് ലാൻഡ് ടർഫിലാണ് മത്സരങ്ങൾ നടക്കുക.

എസ് എം എ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കൂടുതൽ സഹായം കണ്ടെത്തുന്നതിനും ചികിത്സാ പ്രവർത്തനങ്ങൾക്ക് ജനപിന്തുണ വർധിപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കായികപ്രേമികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

Related Articles

Leave a Reply

Back to top button