Kodanchery

എസ്.എം.എ. ബാധിതരായ കുട്ടികൾക്ക് ചികിത്സാ സഹായം നൽകി

കോടഞ്ചേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എം.എ. ബാധിതരായ ഡേവിഡ്, ഏദൻ, ഒലിവർ എന്നീ കുട്ടികളുടെ ചികിത്സയ്ക്കായി സമാഹരിച്ച മൂന്ന് ലക്ഷത്തി ആയിരം രൂപ (₹3,01,000) എസ്.എം.എ. ചികിത്സാ സഹായധന കമ്മിറ്റിക്ക് കൈമാറി.

കോടഞ്ചേരി അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് റോബർട്ട് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ജെ ടെന്നിസൻ ചാത്തം കണ്ടം , ട്രഷറർ റോയ് തോമസ്, ഭാരവാഹികളായ ഷൈസു ജോൺ, പോൾസൻ ജോസഫ്, ഷിനോയി ജോസഫ്, ജോർജ് മാത്യു, ജോസ് പനച്ചിക്കൽ, ബാബു പള്ളത്ത്, ബിജു ജെയിംസ്, എസ്.എം.എ. ബാധിതരായ കുട്ടികളുടെ ചികിത്സാ സഹായ കമ്മിറ്റി വൈസ് ചെയർമാൻ ബോസ് ഇലഞ്ഞിക്കൽ, ഭാരവാഹികളായ ഷാജു മാസ്റ്റർ, ജോമോൻ ബിജേഷ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button