Kodanchery

കരിയർ ഗൈഡൻസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് വിഭാഗം അധ്യാപകനും സംസ്ഥാന കരിയർ ഗൈഡൻസ് റിസോഴ്സ് പേഴ്സണുമായ ബോണി ജേക്കബ് ക്ലാസിന് നേതൃത്വം നൽകി.

ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് മുന്നിലുള്ള തുടർപഠന, തൊഴിൽ സാധ്യതകളെക്കുറിച്ചും സ്വന്തം അഭിരുചികൾക്കും കഴിവുകൾക്കും അനുയോജ്യമായ കരിയർ മേഖലകൾ എങ്ങനെ കണ്ടെത്താമെന്നതിനെക്കുറിച്ചും ക്ലാസിൽ വിശദമായി ചർച്ച ചെയ്തു. നൂതന പഠനമേഖലകൾ, ഉയർന്നുവരുന്ന തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾ ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹം വ്യക്തവും വിശദവുമായ മറുപടികൾ നൽകി.

സ്കൂൾ പ്രിൻസിപ്പൽ സ്വാഗതം ആശംസിച്ചു. കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് സെൽ കോ-ഓർഡിനേറ്ററും കെമിസ്ട്രി വിഭാഗം അധ്യാപികയുമായ ലിമ കെ. ജോസ് നന്ദി രേഖപ്പെടുത്തി.
സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലെ മുഴുവൻ പ്ലസ് ടു വിദ്യാർഥികളും ക്ലാസിൽ പങ്കെടുത്തു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി സി. സുധർമ എസ്.ഐ.സി., കമ്പ്യൂട്ടർ വിഭാഗം അധ്യാപകൻ റോഷൻ ചാക്കോ, അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button