Kodanchery
ഈരൂട് അൽഫോൻസാ കോൺവന്റ് അംഗമായിരുന്ന സിസ്റ്റർ ഫ്രാൻസിൻ എഫ്സിസി അന്തരിച്ചു

കോടഞ്ചേരി:ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശേരി സെന്റ് ഫ്രാൻസിസ്
പ്രോവിൻസ്, ഈരൂട് അൽഫോൻസാ കോൺവന്റ് അംഗമായിരുന്ന സിസ്റ്റർ ഫ്രാൻസിൻ എഫ്സിസി (75) അന്തരിച്ചു.
സംസ്കാരം: നാളെ 10.30ന് ഈരൂട് അൽഫോൻസ കോൺവന്റ് സെമിത്തേരിയിൽ.
പാലാ രൂപതയിൽ മറ്റക്കര ഇടവകയിൽ തെക്കേ വയലുങ്കൽ മാത്യു- മറിയം ദമ്പതികളുടെ മകളാണ്.
നീണ്ട വർഷങ്ങൾ മലാപ്പറമ്പ് ക്രിസ്തുരാജ എൽ പി സ്കൂളിൽ അധ്യാപികയായും പ്രധാനാധ്യാപിക യായും സേവനമനു ഷ്ഠിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രൊവിൻഷ്യൽ, പ്രൊവിൻഷ്യൽ കൗൺസിലർ, പ്രൊവിൻഷ്യൽ സെക്രട്ടറി, ലോക്കൽ സുപ്പീരിയർ എന്നീ നിലകളിലും സിസ്റ്റർ സേവനം ചെയ്തിട്ടു ണ്ട്. മലാപ്പറമ്പ്, ചെമ്പന്തൊട്ടി, കുന്നോത്ത്, വെള്ളരിക്കുണ്ട്, മേരിക്കുന്ന്, വേനപ്പാറ, അമ്പായ ത്തോട്, ഈരൂട് എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു.







