PulluramparaVideos

ഭവന നിർമ്മാണ പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകൾ വെഞ്ചരിച്ചു.

പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഇടവക ദൈവാലയത്തിന്റെയും വിവിധ ഭക്ത സംഘടനകളുടെയും ഇടവക ജനത്തിന്റെയും സഹായ സഹകരണത്തിലൂടെ പൂർത്തിയാക്കിയ ഭവന രഹിതർക്കായുള്ള രണ്ടു വീടുകൾ വെഞ്ചരിച്ച് താക്കോലുകൾ കൈമാറി. വെഞ്ചരിപ്പും താക്കോൽ ദാനവും താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.

ഇടവക സമൂഹത്തിന്റെയും മറ്റ്‌ അഭ്യുതെയ കാംക്ഷികളായ വ്യക്തികളുടെയും സഹായത്തോടെയാണ് ഇരുപത് ലക്ഷത്തോളം രൂപ മുടക്കി രണ്ടു വീടുകൾ പൂർത്തിയാക്കാൻ സാധിച്ചതെന്ന് ഇടവക വികാരി ഫാ. തോമസ് പൊരിയത്ത് പറഞ്ഞു. ഇടവക പാരിഷ് കൗൺസിൽ നടത്തിയ സർവേയിൽ പതിനാറ് കുടുംബങ്ങൾക്കാണ് ഭവനമില്ലെന്ന് കണ്ടെത്തിയത്, ഇതേതുടർന്ന് ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമിടുകയായിരുന്നു, ശേഷിക്കുന്ന ഭാവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു.

പുല്ലൂരാംപാറയിലെ ഇടവക സമൂഹത്തിന്റെ പ്രവർത്തനങ്ങളിൽ സന്തോഷവാനാണെന്നും ഇടവകക്ക് നേതൃത്വം നൽകുന്ന ഫാ. തോമസ് പൊരിയത്തിന് നന്ദി അറിയിക്കുന്നുവെന്നും താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button