Kodanchery
വിദർശ കെ വിനോദിനെ ആദരിച്ചു

കോടഞ്ചേരി: 2026 ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് ഇനത്തിൽ ഇന്ത്യക്ക് വേണ്ടി രണ്ട് വെള്ളി മെഡലുകൾ വാങ്ങി ഇന്ത്യയുടെ യശസ്സ് ഉയർത്തിയ തിരുവമ്പാടി – തമ്പലമണ്ണ സ്വദേശി വിദർശ കെ വിനോദിനെ ന്യൂട്ടൻ ദാസ് മെമ്മോറിയൽ വായനശാല മുറമ്പാത്തി മെമൻ്റൊ നൽകി ആദരിച്ചു.
വായനശാല പ്രസിഡൻ്റ് ഷാജി മുട്ടത്ത് സെക്രട്ടറി ശാഫി മുറമ്പാത്തി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ വായനശാല അംഗങ്ങളായ സക്കീർ മുട്ടത്ത്, ബിജു കൊമരം കുടിയിൽ, ഹാരിസ് അരിമ്പ്ര എന്നിവർ പങ്കെടുത്തു.







