Thiruvambady
എസ്.എം.എ ബാധിതരായ മൂന്ന് കുട്ടികൾക്ക് ചികിത്സാ സഹായം; ഒരു ലക്ഷം രൂപ നൽകി തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക്

തിരുവമ്പാടി: കല്ലുരുട്ടിയിലെ നട്ടെല്ലിലെ പേശികളെ ബാധിക്കുന്ന അപൂർവ രോഗം ബാധിച്ച മൂന്ന് കുട്ടികളുടെ ചികിത്സാ സഹായ നിധിയിലേക്ക് തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ നൽകി.
ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു, മുക്കം നഗരസഭ വൈസ് ചെയർമാൻ സി.എ. പ്രദീപ് കുമാറിന് ചെക്ക് കൈമാറി. ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, ഷാജു മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സി. ഗണേഷ്ബാബു, ഫിറോസ് ഖാൻ, ജോയി മുക്കുഴിയിൽ, ഡേവിഡ് പൂമറ്റം, നിസ്തർ, പ്രീതി രാജീവ്, പി.ജെ. ജെനീഷ്, ധന്യ, കെ.ടി. സെബാസ്റ്റ്യൻ, മുഹമ്മദ് കാളിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.







