Kodanchery
നൂറാംതോട് എ എം എല്‍ പി സ്‌കൂളില്‍ ലാപ്‌ടോപ് വിതരണം നടത്തി

കോടഞ്ചേരി: വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൈറ്റ് നടപ്പിലാക്കുന്ന ലാപ് ടോപിന്റെ വിതരണോദ്ഘാടനം നൂറാംതോട് എ എം എല്‍ പി സ്‌കൂളില്‍ ലിന്റോ ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു. പദ്ധതി പ്രകാരം 33 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ് നല്‍കിയത്.
പി ടി എ പ്രസിഡന്റ് കെ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ചെയര്‍പേഴ്‌സണ്‍ റിയാനസ് സുബൈര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വനജ വിജയന്‍, റോസ്ലി മാത്യു, ട്രൈബല്‍ ഓഫീസര്‍ എ ഷമീര്‍, അബ്ദുല്‍ നാസര്‍, കെ യു അബ്ദുള്ള, അയ്യപ്പന്‍ വട്ടച്ചിറ, ഫാത്തിമത്തുനജ്മു തുടങ്ങിയവര്‍ പ്രസംഗിച്ചു.







