Kerala

മുഖ്യമന്ത്രിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിക്കും കോവിഡ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. തിരുവനന്തപുരം ജഗതിയിലെ വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ കഴിയുന്നത്.

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടയിലാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button