തിരുവമ്പാടിയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പഞ്ചായത്ത് നടപടി ആരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടിയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കര്‍ശന നിര്‍ദ്ദേശം. ഒരു വശത്തു മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം കാര്യക്ഷമമായി നടപ്പാകാത്തതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം.
പഞ്ചായത്ത്, പോലീസ്, വ്യാപാരി സംയുക്ത നടപടിയിലൂടെപാര്ക്കിംഗ് നയം രൂപീകരിച്ചത് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കിയിരുന്നു. പിന്നീട് ട്രാഫിക് പരിഷ്കരണങ്ങള്‍ താറുമാറായി. തുടര്‍ന്നാണ് 26 മുതല്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്.
നിലവിലുള്ള നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാറ്റിവയ്ക്കും. പോലീസ് സേനയുടെ സഹായവും തേടും.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹ്മാന്, രാമചന്ദ്രന് കരിമ്പിൽ, ലിസി മാളിയേക്കല്‍, റംല ചോലക്കൽ, ഷൗക്കത്തലി കൊല്ലളത്തില്‍, പഞ്ചായത്ത് സെക്രട്ടറി എ. ഗിരീഷ്, എസ്ഐ എൻ. നിജീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിജി കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.







