Puthuppady
കൈതപൊയിലിൽ; മന്ത്രി അഹമ്മദ് ദേവർ ഗോവിലിന് സ്വീകരണവും, കുടുംബ സംഗമവും

ഈങ്ങാപ്പുഴ: ഇന്ത്യൻ നാഷണൽ ലീഗ് പുതുപ്പാടി മേഖലാ സംഘടിപ്പിക്കുന്ന കുടുംബ സംഗമവും, മ്യൂസിയം, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ ഗോവിലിന് സ്വീകരണവും.
വെള്ളിയാഴ്ച (11/11/2022) വൈകിട്ട് 4 മണിക്ക് വെസ്റ്റ് കൈതപൊയിൽ പി.എ അഷ്റഫ് നഗറിൽ വെച്ച് നടക്കുന്ന പരിപാടി, മന്ത്രി അഹമ്മദ് ദേവർ ഗോവിൽ ഉത്ഘാടനം ചെയ്യും.
ഐ.എൻ.എൽ സംസ്ഥാന, ജില്ലാ നേതാക്കളായ ഹമീദ് മാസ്റ്റർ, എ.പി മുസ്തഫ, ഒ.പി അബ്ദുറഹ്മാൻ, സലാം ബൈത്തോളി, ഖദീജ ടീച്ചർ, ഫൈസൽ തിരുവമ്പാടി, ടി.കെ നാസർ, ഓ.കെ സത്താർ, അബുബക്കർ എം.കെ, സലാം മണൽവയൽ, മനാഫ് എം.കെ, ഉസ്മാൻ അയ്യിൽ ശിഹാബ്, ഓ.കെ ലത്തീഫ്,
ഇടത് പക്ഷ നേതാക്കളായ കെ.സി വേലായുധൻ, ടി.എം പൗലോസ്, ഖാദർ ഹാജി, വാർഡ് മെമ്പർ ഉഷ വിനോദ് മുതലായ നേതാക്കൾ പങ്കെടുക്കുന്നു.







