Kodiyathur
വൃക്കരോഗികൾക്ക് മരുന്നുൾപ്പെടെയുള്ള ഡയാലിസിസ് കിറ്റ് വീട്ടിലെത്തിച്ചുനൽകാൻ; കൊടിയത്തൂരിന്റെ സാന്ത്വനം പദ്ധതി

കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ വൃക്കരോഗികൾക്ക് ഡയാലിസിസിനായി ഇനി യാത്രചെയ്തു ബുദ്ധിമുട്ടേണ്ട. വൃക്കരോഗികൾക്ക് മരുന്നുൾപ്പെടെയുള്ള ഡയാലിസിസ് കിറ്റ് വീട്ടിലെത്തിച്ചുനൽകാൻ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പദ്ധതി തുടങ്ങി.
മണാശ്ശേരി, ഓമേശ്ശേരി, ഓടത്തെരുവ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളെയാണ് രോഗികൾ ആശ്രയിച്ചിരുന്നത്. ചികിത്സച്ചെലവിനുപുറമെ വണ്ടിക്കൂലികൂടി കണ്ടെത്തണം. ഈ പ്രതിസന്ധികൾ തിരച്ചറിഞ്ഞാണ് പഞ്ചായത്ത് പദ്ധതി തുടങ്ങിയത്.
കഴിഞ്ഞവർഷംമുതൽ മരുന്നും കിറ്റും സൗജന്യമായി വിതരണംചെയ്യുന്ന സാന്ത്വനം പദ്ധതി പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. രോഗികൾ പാലിയേറ്റീവ് സെന്ററിൽചെന്ന് കിറ്റ് വാങ്ങുകയായിരുന്നു ചെയ്തിരുന്നത്.







