തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ മെഗാ ഡിസ്‌കൗണ്ട് മേള ആരംഭിച്ചു

തിരുവമ്പാടി: വാർഷിക സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായി തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ മെഗാ ഡിസ്ക്കൗണ്ട് സെയിൽ ഇന്നു മുതൽ ആരംഭിച്ചു. മേൽത്തരം കമ്പനികളുടെ സാരികൾ, ചുരിദാറുകൾ, ഷർട്ടുകൾ, ജീൻസ്, ബെഡ്ഷീറ്റ്, തയ്യൽ ആവശ്യത്തിനുളള തുണിത്തരങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെയും മറ്റ് റെഡിമെയ്ഡ് വസ്ത്രങ്ങൾ തുടങ്ങിയവ 40% മുതൽ 75% വരെ വിലക്കുറവിലാണ് വിറ്റഴിക്കുന്നത്. ഡിസ്‌കൗണ്ട് സെയിൽ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു.
മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തഗം ബിജു എണ്ണാർമണ്ണിൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, പഞ്ചായത്തഗങ്ങളായ ബിന്ദു ജോൺസൺ, മഞ്ജു ഷിബിൻ, ലിസ്സി സണ്ണി, രാജു അമ്പലത്തിങ്കൽ, തിരുവമ്പാടി ക്ഷീരസംഘം പ്രസിഡന്റ് ബിനു സി കുര്യൻ, ഭരണ സമതി അംഗങ്ങളായ ജോയി മ്ലാക്കുഴി, സാവിച്ചൻ പള്ളിക്കുന്നേൽ, മനോജ് വാഴെപ്പറമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി എൻ തുടങ്ങിയവർ സംസാരിച്ചു.






