Mukkam

മുക്കം നഗരസഭയിലെ ഭൂമി-ഭവന രഹിതരുടെ : വീടെന്ന സ്വപ്‌നം പൂവണിയുന്നു

മുക്കം : മുക്കം നഗരസഭയിലെ ഭൂമി-ഭവന രഹിതരുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മുക്കം നഗരസഭയിൽ രണ്ടു ഭവനസമുച്ചയങ്ങൾ നിർമിക്കാൻ സർക്കാർ ഭരണാനുമതി നൽകി.

മണാശ്ശേരിയിലും പച്ചക്കാടിലുമാണ് ഭവനസമുച്ചയങ്ങൾ ഉയരുക. ഇതിനായി ആകെ പതിനഞ്ചുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരസഭയിലെ എല്ലാവർക്കും തലചായ്ക്കാൻ ഇടമാകും.

മണാശ്ശേരിയിൽ ശ്മശാനത്തിനായി കണ്ടെത്തിയ 52 സെന്റ് ഭൂമിയിലാണ് ഭവനസമുച്ചയം നിർമിക്കുക. മൂന്നുനിലകളുള്ള സമുച്ചയത്തിൽ 28 കുടുംബങ്ങൾക്ക് താമസിക്കാം. 4.62 കോടി രൂപയാണ് ഈ കെട്ടിട സമുച്ചയത്തിന് അനുവദിച്ചിരിക്കുന്നത്. ശ്മശാനത്തിനെതിരേ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഭൂമി ലൈഫ് മിഷൻ പദ്ധതിക്കായി വിട്ടുനൽകിയത്.

തോട്ടത്തിൻകടവ് പച്ചക്കാടിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 1.42 ഏക്കർ സ്ഥലത്താണ് രണ്ടാമത്തെ ഭവനസമുച്ചയം നിർമിക്കുക. എസ്.സി. കുടുംബങ്ങൾക്ക് വീടുനിർമിക്കാൻ വർഷങ്ങൾക്കുമുൻപ് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വാങ്ങിയ ഭൂമിയാണിത്. 10.45 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഭൂനിരപ്പിലെ നിലയുൾപ്പെടെ നാലുനിലകളുള്ള കെട്ടിടത്തിൽ 72 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും.

നഗരസഭാപരിധിയിൽ ഭൂമി-ഭവന രഹിതരായി ഇരുപത് കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ഇവർക്കൊപ്പം ലൈഫ് പദ്ധതിയുടെ ഭൂരഹിത-ഭവനരഹിത പട്ടികയിലുള്ള കുടുംബങ്ങളെയും ഫ്ലാറ്റിലേക്ക് മാറ്റും. നഗരസഭയിൽ രണ്ടു ഭവനസമുച്ചയങ്ങൾ നിർമിക്കാൻ ഭരണാനുമതി

Related Articles

Leave a Reply

Back to top button