കമ്മ്യൂണിസ്റ്റ് ചൈനയുടെ സൈനിക നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

തിരുവമ്പാടി : കമ്മ്യൂണിസ്റ്റ് ചൈനയുടെ ഏകപക്ഷിയമായ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരുവമ്പാടി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചൈനയുടെ പതാക കത്തിച്ചു പ്രതിഷേധിച്ചു.
ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ ആർപ്പിക്കുകയും ചെയ്തു.
കുഞ്ഞനന്ദൻ മരിച്ചപ്പോൾ സിപിഎം ഉയർത്തിയ കപട മനുഷ്യസ്നേഹം കേരള ജനത തിരിച്ചറിഞ്ഞെന്നും, ആനയ്ക്കും പശുവിനും വേണ്ടി ശബ്ദമുയർത്തിയർ ഇരുപത് ജവാന്മാർ രാജ്യത്തിനുവേണ്ടി വേണ്ടി ജീവൻ ത്യതിച്ചപ്പോൾ മൗനം നടിച്ചുവെന്നും എന്നാൽ കോൺഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് അന്നും ഇന്നും രാജ്യത്തെ പൗരന്മാരെ, നേതാക്കളുടെ ജീവൻ കൊടുത്ത് സംരക്ഷിച്ച ചരിത്രമാണുള്ളതെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പ്രസിഡന്റ് എം റ്റി അഷ്റഫ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സഹീർ എരഞ്ഞോണ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാരായ സജീഷ് മുത്തേരി, അഡ്വക്കേറ്റ് സുഫിയാൻ ചെറുവാടി, കെ എസ് യു ജില്ലാ സെക്രട്ടറി ദിശാൽ, ജുനൈദ് പാണ്ടികശാല, ജലീൽ, അനന്ദു, നിഷാദ് എന്നിവർ നേതൃത്വം നൽകി.







