Kerala

തിരുവനന്തപുരത്തെ ഹോട്ടലില്‍ സവാളയുടെ പേരില്‍ അക്രമം; അപ്പച്ചട്ടികൊണ്ട് ജോലിക്കാരന്റെ തല അടിച്ചു പൊട്ടിച്ചു, ഹോട്ടലും തകര്‍ത്തു

തിരുവനന്തപുരം: വില കുതിച്ചുയരുന്ന സാവാളയുടെ പേരില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ അക്രമം. സവാള അരിഞ്ഞത് രണ്ടാമതും നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഹോട്ടലില്‍ അക്രമം നടത്തിയത്. മദ്യപിച്ചെത്തിയ യുവാക്കളാണ് അക്രമം നടത്തിയത്.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് ഭക്ഷണത്തിനൊപ്പം സവാള അരിഞ്ഞത് നല്‍കിയിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സവാള രണ്ടാമതും ആവശ്യപ്പെട്ടു. എന്നാല്‍ വില കൂടുതലായതിനാല്‍ അധികം സവാള നല്‍കിയില്ല. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

ചോദിക്കാനെത്തിയ ജീവനക്കാരനെ സംഘം മര്‍ദ്ദിക്കുകയും അപ്പച്ചട്ടി കൊണ്ട് തല അടിച്ചു പൊട്ടിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസില്‍ ജീവനക്കാര്‍ പരാതി നല്‍കി.

Related Articles

Leave a Reply

Back to top button