മുണ്ടൂർ പാലം എം.എൽ.എ സന്ദർശിച്ചു, പാലം പുനർ നിർമ്മിക്കണം; നാട്ടുകാർ

കോടഞ്ചേരി: നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ തിരുവാമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉരുൾപൊട്ടലിൽ തകർന്ന മുണ്ടൂർ പാലം സന്ദർശിച്ചു. പാലം പുനർ നിർമിക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും, എം.എൽ.എയുടെ സന്ദർശന ഫലമായി പുതിയ പാലം നിർമ്മിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ചെറിയൊരു മഴപെയ്താൽ തന്നെ പാലത്തിന് മുകളിൽ വെള്ളം കയറുന്നതിനാൽ പിന്നീട് ഇതുവഴിയുള്ള ഗതാഗതം സാധ്യമാകാത്തതിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് നാട്ടുകാർ. അടുത്ത കാലവർഷം എത്തും മുമ്പെങ്കിലും, പുതിയപാലം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കണം എന്നാണ് നാട്ടുകാർ എം.എൽ.എയോട് ആവശ്യപ്പെട്ടത്.
സിപിഎം ലോക്കൽ സെക്രട്ടറി പുഷ്പ സുരേന്ദ്രൻ, മുൻവാർഡ് മെമ്പർ ഷാജി മലമ്പാറ. ഏരിയ കമ്മറ്റി അംഗം കെ.പി ചാക്കോച്ചൻ, തങ്കച്ചൻ വണ്ടൻമാക്കൽ. ണ്ടോൺസൺ കോഴാമല, കുര്യൻ മാറംവേലിൽ, ജസ്റ്റിൻ കരിനാട്ട്, സൈറസ് മനയിൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.







