Thiruvambady

വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ

തിരുവമ്പാടി: തിരുവമ്പാടി മുത്തപ്പൻ പുഴ പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചയോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
Cpi നാടുകാണി ഏരിയ സമിതിയുടെ പേരിലുള്ള പോസ്റ്ററിൽ മൂന്ന് മുന്നണികളെയും രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. വിമോചനത്തിന്റെ പാത തെരെഞ്ഞെടുപ്പല്ല ജനകീയ യുദ്ധമാണെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു. മേഖലയിൽ വീണ്ടും മാവോവാദി സാന്നിദ്ധ്യം ശക്തമാകുന്നതിൻ്റെ സൂചനയാണ് പോസ്റ്ററുകൾ. ഇന്ന് രാവിലെയോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.


Cpi നാടുകാണി ഏരിയ സമിതിയുടെ പേരിലാണ് പോസ്റ്ററുകൾ. ഇന്ന് പുലർച്ചയോടെ 4പേർ അടങ്ങുന്ന സംഘമാണ് വന്നതെന്നാണ് സൂചന. കർഷകരെ തങ്ങൾ സംരക്ഷിക്കുമെന്നും കർഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും എന്നും അവർ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഇടതു -വലതു -ബിജെപി മുന്നണിയുടെ വികസന നയം സാമ്രാജ്യത്വ നാടൻ കുത്തകകൾക്ക് കൂട്ടിക്കൊടുക്കുന്ന രാജ്യദ്രോഹം അല്ലാതെ മറ്റൊന്നുമല്ല,വിമോചനത്തിന്റെ പാത തെരെഞ്ഞെടുപ്പല്ല ജനകീയ യുദ്ധമാണ്, കോർപറേറ്റുകളെയും ബ്രാഹ്മണ്യ ഹിന്ദു ഫാസിസത്തെയും നേരിടാൻ സായുധരാവുക,
മതേതര ജാതിരഹിത ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാൻ ജനകീയ യുദ്ധത്തിൽ അണിനിരക്കുക. എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്.

Related Articles

Leave a Reply

Back to top button