Thiruvambady

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചു കത്തോലിക്കാ കോൺഗ്രസ്നിൽപ്പ് സമരം നടത്തി

തിരുവമ്പാടി :ജനജീവിതം ദുസ്സഹമാക്കി കൊണ്ട് അടിക്കടി  ഇന്ധന വില വർദ്ധിപ്പിക്കുന്ന സർക്കാർ നടപടിയിൽ പ്രതിേഷേധിച്ച് കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ നിൽപു സമരം നടത്തി.

സാധാരണക്കാരന്റെ നടുവൊടിക്കുന്ന വിധം പെട്രോൾ , ഡീസൽ, പാചക ഗ്യാസ് എന്നിവയുടെ വില അനിയന്ത്രിതമായി   വർദ്ധിപ്പിക്കുന്ന നയത്തിൽ പ്രതിഷേധിച്ച് മോട്ടോർ ബൈക്കുകൾ തള്ളി കൊണ്ട്  ടൗണിൽ നടത്തിയ പ്രതിഷേധ റാലിക്ക് ശേഷമാണ് നിൽപു സമരം നടത്തിയത്.

കൃഷിയിടങ്ങളിേലേക്ക് കടന്നുകയറുന്ന കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ നടപടികൾ വേണെമെന്നും കാർഷികേ മേഖലകളെ വനഭൂമിയാക്കി മാറ്റുന്ന വനം വകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നും യോഗം  ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ടൗൺ ബസ്‌ സ്റ്റാന്റ് പരിസരത്ത് നടന്ന നിൽപു സമരം കത്തോലിക്ക കോൺഗ്രസ് താമരശേശരി രൂപത ഡയറക്ടർ ഫാ: ജോർജ്ജ് വെള്ളക്കാകുടിയിൽ ഉദ്ഘാടനം ചെയ്തു.

ഫോറോന വൈസ് ഡയറക്ടർ ഫാ:അലക്സ് പനച്ചിക്കൽ , രൂപത പ്രസിഡന്റ് ബേബി പെരുമാലിൽ, ബെന്നി കിഴക്കേപറമ്പിൽ , പ്രിൻസ് തിനം പറമ്പിൽ ,ജോസ് തറയിൽ , തങ്കച്ചൻ മുട്ടത്ത് , ജോസ് കുര്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button