Koodaranji
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
കൂടരഞ്ഞി : റമദാനിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ സ്നേഹത്തിന്റെയും, സാഹോ ദര്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ജോസ് ഞാവള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം സലഫി മസ്ജിദ് ഇമാം .അബ്ദുൽ റഷീദ് ഖാസിമി മുഖ്യ സന്ദേശം നൽകി.
എല്ലാ മത വിഭാഗത്തിലും ഉള്ള നോമ്പിൻറെ പ്രാധാന്യം അദ്ദേഹം എടുത്തു പറയുക യുണ്ടായി. പ്രധാനാധ്യാപകൻ സജി ജോൺ എല്ലാവരെയും സ്വാഗതം ചെയ്തു. ഇൻറർലോക്ക് ചെയ്ത് മനോഹരമാക്കിയ വിശാലമായ സ്കൂൾ അങ്കണത്തിൽ കുട്ടികളും രക്ഷിതാക്കളുമായി 250 ഓളം പേർ ഈ ചടങ്ങിൽ പങ്കെടുത്തു. മുഴുവൻ സ്റ്റാഫ് അംഗങ്ങളുടെയും പൂർണ്ണപങ്കാളിത്തം ഈ ചടങ്ങിന് മിഴിവേകി.