Mukkam

മുക്കം നഗരസഭാ കൗൺസിലറെ ആക്രമിച്ചതായി പരാതി

മുക്കം : മുക്കം നഗരസഭാ കൗൺസിലറെ യുവാവ് ആക്രമിച്ചതായി പരാതി. കൗൺസിലർ മജീദിനെ തൂങ്ങുംപുറത്തുവെച്ച് ഷംസീർ എന്ന ആൾ കാർ തടഞ്ഞുനിർത്തി ഡോർ തുറന്ന്‌ താക്കോൽകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായാണ് പരാതി.

ഡിസംമ്പർ 31 -ന്‌ മജീദിന്റെ വീടിനുസമീപത്തെ ഗ്രൗണ്ടിനടുത്ത് പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്യുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു .ഇതിന്റെ വൈരാഗ്യം കാരണം അഞ്ചുതവണ വീട്ടിൽവന്നു ഭീഷണിപ്പെടുത്തിയതായും മജീദ് മുക്കം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Related Articles

Leave a Reply

Back to top button