Kodanchery

റബ്ബറിന്റെ താങ്ങു വില 200 രൂപയായി വര്‍ദ്ധിപ്പിക്കണം; കര്‍ഷക സംഘം

കോടഞ്ചേരി: റബ്ബറിന്റെ താങ്ങുവില 200 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് കര്‍ഷക സംഘം കണ്ണോത്ത് മേഖല കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ കര്‍ഷക സംഘം ഏരിയ സെക്രട്ടറി സി.എന്‍.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.

സിപിഐഎം ലോക്കല്‍ സെക്രട്ടറി രഞ്ജിത്ത് ജോസ്, കര്‍ഷക സംഘം മേഖല സെക്രട്ടറി രഞ്ജിത്ത് ചാക്കോ, പ്രസിഡന്റ് പി.പി. കുര്യന്‍, എം.എം.സോമന്‍, വാര്‍ഡ് മെംബര്‍മാരായ റീന സാബു, റോസ്ലി മാത്യു, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷെജിന്‍ എം.എസ്, കെ.എം.ജോസഫ് മാസ്റ്റര്‍, എസ്.എഫ്.ഐ ലോക്കല്‍ സെക്രട്ടറി അമീര്‍ അലി, ജനാധിപത്യ മഹിള അസോസിയേഷന്‍ സെക്രട്ടറി മേഖല ബിന്ദു റെജി, ബാലസംഘം മേഖല കണ്‍വീനര്‍ ഇ.പി.നാസിര്‍, കെ.എസ്.കെ.ടിയു മേഖല ട്രഷറര്‍ സുഹറ സലീം, അബ്ദുള്ള തെയ്യപ്പാറ, സാലിം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button