Kodanchery
കോടഞ്ചേരി : ഓട്ടോയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കോടഞ്ചേരി :കോടഞ്ചേരി ഗവണ്മെന്റ് ആശുപത്രിക്ക് സമീപം ഓട്ടോയും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.
കോടഞ്ചേരിയിൽ നിന്ന് കണ്ണോത്ത് ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റും എതിരെ വന്ന ഓട്ടോയും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







