Kerala
വോട്ടെണ്ണല്‍ ദിനത്തിൽ ലോക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. വോട്ടെണ്ണല്‍ ദിനത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണെന്നും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.
കേരളത്തില്‍ നിലവില്‍ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ശനി, ഞായര്‍ ദിനങ്ങൡ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്.







