Thiruvambady

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സജീവ പിന്തുണയുമായി ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ.

തിരുവമ്പാടി: ഒയിസ്ക ഇന്റർനാഷനൽ തിരുവമ്പാടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കണ്ടറി സ്കൂൾ, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.  ഒയിസ്ക തിരുവമ്പാടി ചാപ്റ്റർ പ്രസിഡന്റ് Dr. ബെസ്റ്റി ജോസ്, സെക്രട്ടറി ഹാരിസ് P.T. എന്നിവർ സാനിറ്റെസറും മാസ്കുകളും കൂടരഞ്ഞി സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, തിരുവമ്പാടി സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് എന്നിവർക്ക് അതത് സ്കൂളുകളിൽ എത്തിച്ച് കൈമാറി. പ്രസ്തുത ചടങ്ങിൽ ഒയിസ്ക അംഗങ്ങളായ K. T സെബാസ്റ്റ്യൻ, ജോസഫ് പുലക്കുടി,  സണ്ണി തോമസ്, കൂടരഞ്ഞി ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ജെയിംസ് K.K., എൽസമ്മ K.C തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button