Thiruvambady
നല്ലിടയൻ പദ്ധതി മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നല്ലിടയൻ പദ്ധതിയുടെ മൂന്നാംഘട്ടം താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. അഞ്ച് ആടുകളെയാണ് തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് മൂന്നാം ഘട്ടത്തിൽ വിതരണം ചെയ്തത്. 21 ആടുകളെ പദ്ധതിയിൽ നേരത്തേ വിതരണം ചെയ്തിരുന്നു.
ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസി.വികാരി ഫാ.അമൽ പുരയിടത്തിൽ, പദ്ധതി കൺവീനർ തോമസ് വലിയപറമ്പൻ, സെക്രട്ടറി വത്സമ്മ കൊട്ടാരത്തിൽ, തോമസ് പുത്തൻപുരയ്ക്കൽ, തങ്കച്ചൻ പുരയിടത്തിൽ, കെ.സി ജോസഫ്, ഷാജു ചാരുപ്ലാക്കൽ, ജോസഫ് പുലക്കുടി, ബിജു പുരയിടത്തിൽ, സണ്ണി പെണ്ണാപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.







