Koodaranji

കൂടരഞ്ഞിയിൽ ചെറുധാന്യങ്ങളുടെ പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ പോഷൻ പക്വടാ പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞിയിൽ ചെറുധാന്യങ്ങളുടെ പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പോഷകാഹാരപ്രദർശനം എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. പോഷകമൂല്യമടങ്ങിയ ഭക്ഷണം ശീലമാക്കുന്നതിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ 19 അംഗൻവാടികളിലെ വർക്കർമാർ തയ്യാറാക്കിയ പോഷകാഹാരങ്ങൾ, ഇലകൾ, പച്ചക്കറികൾ എന്നിങ്ങനെ മുപ്പത്തോളം പോഷക മൂല്യമടങ്ങുന്ന ആഹാര സാധങ്ങൾ പ്രദർശിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ പുഷ്പഗിരി അങ്കണവാടിയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, എട്ടാം വാർഡ് മെമ്പർ സുരേഷ് ബാബു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫസ്‌ലി പി.കെ, കെ.വി ജോസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button