Thiruvambady
കർഷക ദ്രോഹ നിയമങ്ങൾ പിൻവലിച്ചതിൽ തിരുവമ്പാടിയിൽ സിപിഐഎം ആഹ്ലാദപ്രകടനം നടത്തി

തിരുവമ്പാടി: സിപിഐഎം തിരുവമ്പാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദ്രോഹ നിയമങ്ങൾ പാർലമെൻ്റിൽ പിൻവലിച്ചതിൽ ആഹ്ലാദ പ്രകടനവും, രാജ്യസഭയിൽ ചർച്ചകൾ നിഷേധിച്ചതിൽ പ്രതിഷേദിച്ച എം പിമാരായ എളമരം കരീം, ബിനോയ് വിശ്വൻ തുടങ്ങിയ 12 എം പിമാരെ സംസ്പൻ്റ് ചെയ്ത നടപടിയിൽ പ്രതിഷേധ പ്രകടനവും നടത്തി.
തിരുവമ്പാടി ടൗണിൽ നടത്തിയ പരിപാടിയിൽ പാർട്ടി ഏരിയ കമ്മറ്റി അംഗം ജോളി ജോസഫ്, തിരുവമ്പാടി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എസ് സുനിൽഖാൻ, ഈസ്റ്റ് ലോക്കൽ സെക്രട്ടറി സജി ഫിലിപ്പ്, സിഗണേഷ് ബാബു, ജിബിൻ പി ജെ, എസ് ജയപ്രസാദ്, അഖിലേഷ് തുടങ്ങിയവർ നേത്യത്ത്വം നൽകി.







