Koodaranji
യാത്രയെ വരവേറ്റ് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ

കൂടരഞ്ഞി: കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പുതു ലഹരിക്ക് ഒരു വോട്ട് എന്ന ആശയത്തെ പിന്തുണച്ച് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വോട്ടെടുപ്പ് വൻ വിജയമായി.
വോട്ടെടുപ്പിൽ പുതു ലഹരികളായ യാത്ര ഒന്നാം സ്ഥാനവും സാമൂഹ്യ സേവനം , കലാസാംസ്കാരികം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി .
സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് സ്കൂൾ മാനേജർ റവ.ഫാദർ റോയി തേക്കും കാട്ടിൽ ഉദ്ഘാടനം ചെയ്യ്തു. എക്സൈസ് ഓഫീസർ മനോജ് പി ജെ ലഹരി ബോധവൽക്കരണ സന്ദേശം നൽകി. പിടിഎ പ്രസിഡൻറ് ജോസ് ഞാവള്ളിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ലീന വർഗ്ഗീസ്, ഹെഡ്മാസ്റ്റർ സജി ജോൺ, സ്റ്റാഫ് സെക്രട്ടറി സജി മാത്യു, ഇലക്ഷൻ കോഡിനേറ്റർ സിജു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിനിധി എൽസ മരിയ നോബിൾ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.







