Kodanchery

മുണ്ടൂർ പാലം ; ടെൻഡർ ക്ഷണിച്ചു

കോടഞ്ചേരി: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപ ചെലവഴിച്ചു കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ പാലം നിർമാണത്തിന് ടെൻഡർ ക്ഷണിച്ചതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.

ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 10.1.25,ടെൻഡർ ഓപ്പൺ ചെയ്യുന്ന തീയതി 13.1.25.

നിർദിഷ്ട തുരങ്കപാതയിലേക്ക് കോടഞ്ചേരിയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡിലാണ് ഈ പാലം വരുന്നത്. കോടഞ്ചേരി ഭാഗത്ത് നിന്നും ആനക്കാംപൊയിൽ ഭാഗത്തേക്ക് വലിയ വാഹനങ്ങൾക്ക് ഈ പാലം നിർമ്മിക്കുന്നതിലൂടെ എത്തിച്ചേരാൻ ആകും.

Related Articles

Leave a Reply

Back to top button