Kodanchery

എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ജ്വാല 2024 തിരശ്ശീല വീണു

കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ജ്വാല 2024 നു തിരശ്ശീല വീണു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷത വഹിച്ച സമാപനചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി മുട്ടത്ത് ഉദ്ഘാടനം നിർവഹിച്ചു.

മുറമ്പാത്തി ഗവൺമെന്റ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ പി, ഫാ. ബാബു മുറമ്പാത്തി, കരകൗശല വിദഗ്ധൻ മാധവേട്ടൻ മുറമ്പാത്തി, മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ എസ് ഐ സി, വായനശാല പ്രസിഡന്റ് സിദ്ദിഖ് കാഞ്ഞിരാടൻ, കർമ്മ സേന ആർട്സ് ആൻഡ് ചാരിറ്റബിൾ ക്ലബ്ബ് പ്രസിഡണ്ട് പ്രകാശ് പി എൻ, എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ ഏവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button