Kodiyathur
വൈദ്യുതിക്ഷാമം; അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നൽകി

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ പുത്തൻപിടിയേക്കൽ, കണക്കഞ്ചേരി, വളപ്പിൽ, ചാലക്കൽ, എള്ളങ്ങൽ, കുളങ്ങര കണ്ണക്കഞ്ചേരി, എടക്കണ്ടി എന്നീ പ്രദേശങ്ങളിൽ മാസങ്ങളായി വലിയ വൈദ്യുതിക്ഷാമം നേരിടുന്നതിനാൽ നൂറുകണക്കിന് വീടുകളും നിത്യരോഗികളും വിദ്യാർത്ഥികളും വലിയ പ്രയാസം നേരിടുന്നത് ചൂണ്ടിക്കാട്ടി നിവേദനം നൽകി.
വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ പന്നിക്കോട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ സതീഷ് കുമാറിനാണ് നിവേദനം നൽകിയത്. അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ നിവേദനത്തിൽ ആവശ്യപ്പെട്ടു.







