Thiruvambady
തിരുവമ്പാടിയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ കൊന്നു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ടൗണിനോട് ചേർന്നുള്ള കപ്പക്യഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. തിരുവമ്പാടി പഞ്ചായത്തിൽ വനാതിർത്തി എന്നോ ടൗൺപ്രദേശമെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ വിള നശിപ്പിക്കുന്നത് പതിവായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസമാണ് ശല്യക്കാരായ കാട്ടുപന്നികളെ വെടിവെക്കാനുള്ള അനുമതി തിരുവമ്പാടി പഞ്ചായത്തിലെ മടിക്കാങ്കൽ സബാസ്റ്റ്യന്‍ ലഭിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ജനപ്രതിനിധികളായ ബോസ് ജേക്കബ്, വിൽസൺ താഴത്തുപറമ്പിൽ എന്നിവരും തിരുവമ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിജയൻ്റെ നേത്യത്വത്തിലുള്ള ടീമും സ്ഥലം സന്ദർശിക്കുകയും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജഡം മറവുചെയ്യുകയും ചെയ്തു.







