India

കണ്ണൂരും കോട്ടയവും ഉള്‍പ്പടെ രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണില്‍; കേന്ദ്രം പുതിയ പട്ടിക പുറത്തിറക്കി

ന്യൂഡല്‍ഹി: കണ്ണൂരും കോട്ടയവും ഉള്‍പ്പടെ രാജ്യത്തെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്രം പുതിയ പട്ടിക പുറത്തിറക്കി. എറണാകുളവും വയനാടും ഗ്രീന്‍ സോണിലാണ്. സംസ്ഥാനത്തെ ബാക്കി ജില്ലകള്‍ ഓറഞ്ച് സോണിലാണ്. റെഡ്സോണില്‍ തിങ്കളാഴ്ചയ്ക്ക് ശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്താകെ 130 ജില്ലകളാണ് റെഡ് സോണില്‍ ഉള്ളത്. ഏറ്റവും കൂടുതല്‍ റെഡ് സോണ്‍ ഉള്ളത് ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഉത്തര്‍ പ്രദേശില്‍ 19 ഉം മഹാരാഷ്ട്രയില്‍ 14 റെഡ് സോണുമാണ് ഉള്ളത്. തമിഴ്‌നാട്ടില്‍ 12ഉം ഡല്‍ഹിയില്‍ 11 നുമാണ് ഉള്ളത്. രാജ്യത്ത് ഓറഞ്ച് സോണില്‍ 284 ജില്ലകളാണ് ഉള്ളത്. 319 ജില്ലകള്‍ ഗ്രീന്‍ സോണിലുണ്ട്.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം എണ്ണം 35,000 കടന്നു. ഇതുവരെ 35,043 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1993 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1147 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് 8888 പേര്‍ രോഗമുക്തി നേടി. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

Related Articles

Leave a Reply

Back to top button